വാരിക്കോരി കിട്ടും..! കേരള കോൺഗ്രസുകൾ ഒന്നിച്ച് എൻഡിഎ മുന്നണിയെ ശക്തിപ്പെടുത്തിയാൽ സംസ്ഥാനത്തിനു വലിയനേട്ടമെന്ന് പി.സി. തോമസ് Friday May 5, 2017 Support കോട്ടയം: കേരള കോൺഗ്രസുകൾ ഒന്നിച്ച് എൻഡിഎ മുന്നണിയെ ശക്തിപ്പെടുത്തിയാൽ സംസ്ഥാനത്തിന് വലിയ നേട്ടമുണ്ടാകുമെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ കമ്മിറ്റിയംഗവുമായ പി.സി. തോമസ് അഭിപ്രായപ്പെട്ടു. ക്രിസ്ത്യൻ ബിഷപ്പിനെ നികൃഷ്ടജീവിയെന്നു വിശേഷിപ്പിച്ച നേതാവിനെ വാഴ്ത്താനുള്ള നീക്കം അപകടമാണെന്നു കേരള കോൺഗ്രസ്- സിപിഎം ബാന്ധവ നീക്കത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.