നേമം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് ഒന്നിച്ചുനിന്നാല്‍ കോർപറേഷൻ ഭരണം പിടിക്കാമെന്നും കോര്‍പറേഷനില്‍ കോണ്‍ഗ്രസ് പ്രതിനിധി യുഡിഎഫ് മേയറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎല്‍എ.കര്‍ണാടകവും തെലങ്കാനയും അതിന് ഉദാഹരണമാണ്.
വാര്‍ഡുകള്‍ അശാസ്ത്രീയമായി പുനര്‍നിര്‍ണയിച്ചും വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടത്തിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടതുമുന്നണി നടത്തുന്ന ശ്രമങ്ങളെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേമം നിയോജകമണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് തിരുമല സുശീലന്‍നായര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗി ക്കുകയായിരുന്നു എംഎൽഎ. വയനാട് കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവ് അംഗീകരിച്ച മിഷന് 25 രേഖ ഡിസിസി പ്രസിഡന്റ് പാലോട് രവി അവതരിപ്പിച്ചു.
പാര്‍ട്ടിസ്ഥാനങ്ങള്‍ അലങ്കാരമായി കൊണ്ടു നടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഏതാവശ്യത്തിനും ഒപ്പമുണ്ടെന്ന് വാര്‍ഡിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഒരു ടീമായി പ്രവര്‍ത്തിക്കണമെന്നും പാലോട് രവി പറഞ്ഞു.
നേമം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.അജിത്ത്ലാല്‍ അധ്യക്ഷം വഹിച്ചു. എം.എസ്.നസീര്‍ സ്വാഗതം പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്, കെ.മോഹന്‍കുമാര്‍, മണക്കാട് സുരേഷ്, മുടവന്മുഗള് രവി, ജി.വി.ഹരി, കൈമനംപ്രഭാകരന്, പനത്തുറ പുരുഷോത്തമന്, പ്രേം.ജി, മുഹമ്മദ് ഹുസൈന് സേട്ട്, കൊഞ്ചിറവിള വിനോദ്, ദേവരാജന്‍, തിരുവല്ലം പ്രസാദ്, കമ്പറ നാരായണന്, സുഭാഷ് ചന്ദ്രബോസ്, അഡ്വ.കെ.വിശ്വനാഥന്, തമലം കൃഷ്ണന്‍കുട്ടി, ആര്.ജയേന്ദ്രന്‍, നേമം ഷജീര്‍ എന്നിവര്‍ ക്യാമ്പില്‍ പ്രസംഗിച്ചു.