വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം നടത്തുന്ന കര്‍ഷക മാര്‍ച്ചിനെതിരെ എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിഷ്ണുനാഥ് രംഗത്തെത്തിയിരിക്കുന്നത്.
പി.സി.വിഷ്ണുനാഥിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
കര്‍ഷകര്‍ക്കറിയാം രാഹുല്‍ എന്ത് ചെയ്തെന്ന്; പിണറായി ഈ പ്രഹസനം നിര്‍ത്തൂ
വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ കര്‍ഷക മാര്‍ച്ച് നടത്തുമെന്നാണ് സി പി എം പറയുന്നത്. അതും നരേന്ദ്രമോദി കേരളത്തില്‍ എത്തുന്ന ദിവസം. എന്തൊരു ദുരന്തമാണ് ഈ പാര്‍ട്ടിയെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന് ആത്മഹത്യകുറിപ്പ് എഴുതിവെച്ച് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ഈശ്വര്‍ചന്ദ് ശര്‍മ്മയെന്ന കര്ഷകന് ആത്മഹത്യ ചെയ്തത്. പിണറായി വിജയന് അത് അറിഞ്ഞുകാണില്ല.
കേരളത്തില്‍ സര്‍ക്കാര്‍ സൃഷ്ടിച്ച പ്രളയത്തില്‍ കൃഷിയിടം നഷ്ടപ്പെട്ട കര്ഷകന് പ്രളയ ദുരിതാശ്വാസത്തിന് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് കൈക്കൂലി നല്കാന് വേണ്ടി സ്വന്തം വൃക്ക വില്‍ക്കാനുണ്ടെന്ന് വീടിന് മുമ്ബില്‍ ബോര്‍ഡ് എഴുതിവെച്ചത് പിണറായി വിജയന്റെ കേരളത്തിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഇരുപതിലേറെ കര്‍ഷകരാണ് ഇടുക്കിയിലും വയനാട്ടിലും ഉള്‍പ്പെടെ ജീവനൊടുക്കിയത്. എന്നിട്ട് രാഹുലിനെതിരെ കര്‍ഷക മാര്‍ച്ച് നടത്തുമ്ബോള്‍ സി പി എം എത്തിപ്പെട്ട ദുരവസ്ഥ ഓര്‍ത്ത് സഹതാപം തോന്നുന്നു.