ശാസ്താംകോട്ട: ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ നിന്നും രാഹുൽ ഗാന്ധി ഒളിച്ചോടുകയാണെന്ന് പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇൻഡ്യയുടെ പാർലമെൻ്റ് മണ്ഡലങ്ങളെപ്പോലും വർഗ്ഗീയമായി വേർതിരിക്കുകയാണെന്ന് എ.ഐ.സി.സി.സെക്രട്ടറി പി.സി.വിഷ്ണുനാഥ് .
യു.ഡി.എഫ്മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.വർഗീയ ഫാസിസ്റ്റ് ശക്തികൾ വീണ്ടും അധികാരത്തിൽ വന്നാൽ ഇത് അവസാനത്തെ തെരഞ്ഞെടുപ്പാകുമെന്നതിനാൽ ഇൻഡ്യയെ നില നിറുത്താനാണ് കോൺഗ്രസ് മൽസരിക്കുന്നത്.
എന്നാൽ സി.പി.എം മൽസരിക്കുന്നത് ദേശീയ പാർട്ടി എന്ന സ്ഥാനം നിലനിറുത്താനാണ്.അല്ലെങ്കിൽ സി.പി.എമ്മിന് വരുന്ന തെരഞ്ഞെടുപ്പുകളിൽ കുടം, ടോർച്ച് പോലുള്ള ചിഹ്നങ്ങളിൽ മൽസരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.