‘നാണംകെട്ടവൻ, റബറിനു പത്ത് രൂപ വർധിപ്പിച്ചത് മ​ന്ത്രി​യു​ടെ അ​പ്പ​ന് കൊ​ടു​ക്ക​ട്ടെ’: ധനമന്ത്രി ബാലഗോപാലിനെ അധിക്ഷേപിച്ച് പി.സി. ജോർജ്

പ​ത്ത​നം​തി​ട്ട: ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജ്. മ​ന്ത്രി ബാ​ല​ഗോ​പാ​ൽ നാ​ണം​കെ​ട്ട​വ​നെ​ന്നും റ​ബ​ർ താ​ങ്ങു​വി​ല​യി​ൽ വ​ർ​ധി​പ്പി​ച്ച 10 രൂ​പ മ​ന്ത്രി​യു​ടെ അ​പ്പ​ന് കൊ​ടു​ക്ക​ട്ടെ എ​ന്നും പി.​സി. ജോ​ർ​ജ് ആ​ക്ഷേ​പി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന കേ​ര​ള പ​ദ​യാ​ത്ര​യ്ക്ക് അ​ടൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​ണ് പി. ​സി. ജോ​ർ​ജി​ന്‍റെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം.

‘കാ​ശ് ത​ന്നാ​ൽ എ ​ബ​ജ​റ്റ്. കാ​ശ് ത​ന്നി​ല്ലെ​ങ്കി​ൽ ബി ​ബ​ജ​റ്റ് എ​ന്നാ​ണ് ധ​ന​മ​ന്ത്രി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്തൊ​രു നാ​ണം​കെ​ട്ട​വ​നാ​ണ് മ​ന്ത്രി. കെ.​എം. മാ​ണി​യു​ടെ കാ​ല​ത്ത് 170 രൂ​പ ഒ​രു കി​ലോ റ​ബറി​ന് ത​റ​വി​ല പ്ര​ഖ്യാ​പി​ച്ചു. ഈ ​ബ​ജ​റ്റി​ൽ ഈ ​തൊ​പ്പി​യ മ​ന്ത്രി 10 രൂ​പ കൂ​ട്ടി​യെ​ന്ന്. അ​വ​ന്‍റെ അ​പ്പ​ന് കൊ​ണ്ട് കൊ​ടു​ക്ക​ട്ടെ’ എ​ന്നാ​ണ് പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞ​ത്.

തി​ങ്ക​ളാ​ഴ്ച ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നാ​ലാം ബ​ജ​റ്റി​ലാ​ണ് റ​ബ​ർ താ​ങ്ങു​വി​ല 10 രൂ​പ കൂ​ട്ടി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 170 നി​ന്ന് 180 രൂ​പ​യാ​യാ​ണ് സ​ർ​ക്കാ​ർ ഉ​യ​ർ​ത്തി​യ​ത്. ഇ​തി​നെ​തി​രേ​യാ​ണ് പി​സി​യു​ടെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം.

 

Related posts

Leave a Comment