പൂഞ്ഞാർ: പി.സി. ജോർജിന്റെ അറസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ പ്രതികരണവുമായി ജോർജിന്റെ ഭാര്യ ഉഷ.
നിരപരാധിയെ അറസ്റ്റ് ചെയ്ത പിണറായി അനുഭവിക്കുമെന്നും പിണറായിയെ വെടിവച്ച് കൊല്ലണമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.
“അപ്പൻ തന്ന റിവോൾവർ ഇപ്പോഴും വീട്ടിലിരുപ്പുണ്ട്. ഇതുകൊണ്ട് പിണറായിയെ വെടിവച്ച് കൊല്ലുകയാണ് വേണ്ടത്.
പി.സിയുടെ സഹോദരിമാരോട് ഇക്കാര്യം പറയുകയും ചെയ്തു. ഞങ്ങളുടെ കുടുംബത്തെ തകർക്കാനാണ് പിണറായിയുടെ നീക്കം.
നിരപരാധിയെ അറസ്റ്റ് ചെയ്ത പിണറായി അനുഭവിക്കും- ഉഷ പറഞ്ഞു.
പി.സിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് മരുമകൾ പാർവതിയും പറഞ്ഞു.
മകൻ ഷോൺ ജോർജും വിഷയത്തിൽ പ്രതികരിച്ചു. സർക്കാർ പി.സിയെ വേട്ടയാടുകയാണ്.
പിണറായി വിജയനും കുടുംബത്തിനുമെതിരായി ഉണ്ടായിരിക്കുന്ന ആരോപണങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനാണ് ഈ അറസ്റ്റെന്നും ഷോൺ പറഞ്ഞു.