കോട്ടയം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി പി.സി. ജോർജ്.
ഒരു മുഖ്യമന്ത്രി കള്ളക്കടത്തിന് നേരിട്ട് കൂട്ടുനിൽക്കുന്നത് രാജ്യത്തിന് തന്നെ അപമാനമെന്നാണ് ജോർജിന്റെ വിമർശനം.
നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിക്ക് നേരിട്ട് ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു.
സ്വപ്ന എഴുതി നൽകിയ കത്തും ജോർജ് പുറത്തുവിട്ടു. തൈക്കാട് ഗസ്റ്റ് ഹൗസിൽവച്ച് സ്വപ്നയെ കണ്ടതായും ഇതിൽ ഗൂഢാലോചനയില്ലെന്നും ജോർജ് പറഞ്ഞു.