ദോഹ: ഖത്തറില്‍ കോവിഡ് പിസിആര്‍ പരിശോധന നടത്താന്‍ കൂടുതല്‍ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്കി.
ഇതോടെ രാജ്യത്ത് പിസിആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണം 70 ആയി. സ്വകാര്യ സെന്ററുകളിലെ പരിശോധനയ്ക്ക് 300 റിയാൽ ആണ് നിരക്കെന്നും മന്ത്രാലയം അറിയിച്ചു.
ഖത്തറിൽ വ്യാഴാഴ്ച 313 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. ഇതുവരെ 214,463 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 539 പേർ മരിച്ചു.
24 മണിക്കൂറിനിടെ 522 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 209,773 ആയി. നിലവിൽ 4,151 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് ഇതുവരെ 19,85,181 പരിശോധനകൾ നടത്തി. വ്യാഴാഴ്ച മാത്രം 17,127 കോവിഡ് ടെസ്റ്റാണ് നടത്തിയത്. ഇവരിൽ 3842 പേർ ആദ്യമായാണ് കോവിഡ് പരിശോധന നടത്തുന്നത്.