വണ്ടിത്താവളം: കാടിറങ്ങി തീറ്റതേടി വീടുകളിലേക്ക് എത്തിയ മയിലുകൾ വിസ്മയക്കാഴ്ചയായി. ഇന്നുപുലർച്ചെ വണ്ടിത്താവളം അയ്യപ്പൻകാവിലാണ് ഇരുപത്തിയഞ്ചോളം മയിലുകൾ കൂട്ടമായി എത്തിയത്. രാവിലെ ഉണർന്ന് പുറത്തിറങ്ങിയവർ കണ്ടത് അഞ്ചും ആറുവീതമുള്ള മയിലുകൾ വീടുകൾക്കു മുകളിൽ കയറി നില്ക്കുന്ന കാഴ്ചയാണ്.
നന്ദിയോട്-തത്തമംഗലം പ്രധാനപാതയിലൂടെ രാവിലെപോയ വാഹന, കാൽനട യാത്രക്കാർ വീടുകൾക്കു മുകളിൽ കണ്ട മയിലുകളെ മൊബൈലുകളിൽ പകർത്തി.വന്യമൃഗങ്ങൾ ഓടിച്ചതിനാലാകാം മയിലുകൾ കൂട്ടത്തോടെ ജനവാസകേന്ദ്രത്തിലെത്തിയതെന്നാണ് നാട്ടുകാരുടെ നിഗമനം.