വടക്കഞ്ചേരി: ദേശീയ പാത അഞ്ചുമൂർത്തി മംഗലത്ത് അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് കിടന്ന മയിലിന് അടിയന്തിര ചികിത്സ നൽകുന്നതിൽ വനപാലകർ അലംഭാവം കാട്ടിയതായി പരാതി.
ഇന്നലെ രാവിലെ ഒന്പത് മണിയോടെയാണ് മംഗലം കിഴക്കേതറ എൽപി സ്കൂൾ ജംഗ്ഷനിൽ വാഹനം തട്ടി ചിറകിന് സാരമായ പരിക്കേറ്റത്.
ആ സമയം അതുവഴി പോയ വാഹന യാത്രികർ മയിലിന് വെള്ളം കൊടുത്തും മുറിവിലെ ചെളിനീക്കം ചെയ്തും പ്രാഥമിക ശുശ്രൂഷ നൽകി.
പിന്നീട് മയിലിന് സമീപത്തെ ചായകടയിലേക്ക് മാറ്റി. വിവരം രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള വനം വകുപ്പ് ഓഫീസിൽ അറിയിച്ചെങ്കിലും വാഹനം ഇല്ലെന്ന് പറഞ്ഞ് സ്ഥലത്തെത്തിയില്ല.
പിന്നീട് പലരും വിളിച്ച് ശല്യപ്പെടുത്തിയപ്പോഴാണ് രണ്ട് മണിക്കൂർ കഴിഞ്ഞു മയിലിന് കൊണ്ട് പോകാൻ എത്തിയത്. അപ്പോഴേക്കും പെൺമയിൽ ഏറെ അവശനിലയിലുമായി.