കെ.എ.അബ്ബാസ്.
പൊൻകുന്നം: ദേശീയ പാതയിൽ മയിലിനെ ചത്തനിലയിൽ കണ്ടെത്തി. ഇന്നു രാവിലെ 8.30 ഓടെ പൊൻകുന്നം ടൗണിലുള്ള ശാന്തി ആശുപത്രിക്ക് സമീപമാണ് മയിലിനെ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലിസ് എത്തിയാണ് പുല്ലിനിടയിൽ നിന്നും മയിലിനെ കണ്ടെത്തിയത്. ഏതോ വാഹനം ഇടിച്ച് മയിൽ തെറിച്ചു പോയതാകാമെന്ന് കരുതുന്നു. ഏകദേശം പത്തു കിലോയോളം തൂക്കം വരുന്ന മയിലിന് പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. പ്ലാച്ചേരിയിൽ നിന്ന് എത്തുന്ന ഫോറസ്റ്റ്കാർക്ക് ചത്ത മയിലിനെ കൈമാറുമെന്ന് പോലീസ് അറിയിച്ചു.മയിൽ എവിടെ നിന്ന് എത്തിയതാണെന്ന് അറിവായിട്ടില്ല.
ചത്തത് മയിലെങ്കിൽ കൊന്നതാര്? പൊൻകു ന്നത്ത് മയിലിനെ ചത്തനിലയിൽ കണ്ടെത്തി; ഇന്നു രാവിലെയാണ് നാട്ടുകാർ മയിലിനെ കണ്ടെത്തിയത്; പ്ലാച്ചേരി ഫോറ സ്റ്റുകാർക്ക് മയിലിനെ കൈമാറുമെന്ന് പോലീസ്
