
മട്ടന്നൂർ: വീട്ടുപറമ്പിൽ അവശ നിലയിൽ കണ്ടെത്തിയ മയിലിനെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തി. മയ്യിൽ മക്കാന്തേരി ഇല്ലത്തെ മഹാസേനൻ നമ്പൂതിരിയുടെ വീട്ടുപറമ്പിലാണ് അവശനിലയിൽ ആൺ മയിലിനെ കണ്ടെത്തിയത്.
വീട്ടുകാർ ഉടൻ വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്നു റാപിഡ് റെസ്പോൻഡ്സ് ടീം അംഗം നിധീഷ് ചാലോടെത്തി മയിലിന് പ്രഥമ ശുശ്രൂഷ നൽകി. രണ്ടു കണ്ണും പൂർണമായും അടഞ്ഞ നിലയിലും.
ചിറകിനും ചെറിയ പരിക്കേറ്റ നിലയിലുമായിരുന്നു മയിൽ. മയിലിനെ പിന്നീട് കണ്ണൂർ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചു. സീനിയർ വെറ്റിനറി ഡോക്ടർമാരായ രഞ്ജിനി നിശാന്ത്, മുരളീധരൻ എന്നിവർ ചേർന്ന് മയിലിനെ പരിശോധിച്ചതിനെ തുടർന്നു എല്ലിന് ക്ഷതമില്ലെന്ന് ഉറപ്പ് വരുത്തി.
പ്രസാദ് ഫാൻസ് അംഗങ്ങളായ മനോജ് കാമനാട്ട്, കെ.പി.ബോബൻ എന്നിവരും സഹായത്തിനുണ്ടായിരുന്നു.