കേരളക്കര ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം ആദ്യ സീസണ് അവസാനിച്ചു. വിജയിയായി സാബുമോനെ തെരഞ്ഞെടുക്കുകയും ചെയ്തു. സാബുമോനോടൊപ്പം അവസാനം വരെ മത്സരിച്ചു നിന്ന പേളി മാണി ആണ് ഫസ്റ്റ് റണ്ണറപ്പ്. പേളി മാണിക്ക് കിട്ടിയതിനേക്കാള്‍ 30 ലക്ഷം അധിക വോട്ടുകള്‍ക്കാണ് സാബു വിജയിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ശേഷം ബിഗ് ബോസ് അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഒരു മാധ്യമത്തിലൂടെ പേളിമാണി.
ബിഗ് ബോസ് ഒരു ജീവിതപാഠമായിരുന്നുവെന്നാണ് പേളി പറയുന്നത്. എപ്പോഴും പോസീറ്റീവ് ആയിരിക്കണം, സ്ട്രോംഗ് ആയിരിക്കണം എന്നൊക്കെ എല്ലാവരെയും പ്രചോദിപ്പിച്ചിരുന്ന ഒരാളായിരുന്നു താനെന്നും അങ്ങനെയുള്ള താന്‍ ബിഗ് ബോസില്‍ ചെന്നു തുടക്കം മുതല്‍ കരിച്ചിലായിരുന്നെന്നും പേളി പറഞ്ഞു.
മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനായി എപ്പോഴും ഓരോന്ന് ചെയ്യുന്ന തനിക്ക് സ്വയം പ്രചോദിപ്പിക്കാന്‍ കഴിയില്ലേ എന്ന് പുറത്തുള്ളവര്‍ ചിന്തിക്കുമോ എന്നതായിരുന്നു ആദ്യമൊക്കെ തന്റെ ഏറ്റവും വലിയ ഭയം.
എന്നെ ഇഷ്ടപ്പെടുന്നവര്‍ ഇതൊക്കെ കണ്ട് വിഷമിക്കുമോ എന്നതും അലട്ടിയിരുന്നു. പേളി പറഞ്ഞു. ”ഞാന്‍ അമ്മയോട് വളരെ അറ്റാച്ച്ഡാണ്. പക്ഷേ ബിഗ് ബോസ് വീട്ടില്‍ വന്നപ്പോള്‍ അമ്മയുടെ വില ശരിക്കും മനസ്സിലായി. കാരണം വീട്ടില്‍ നമുക്കെല്ലാം ചെയ്തു തരുന്നത് അമ്മയാണ്. ഒരുപാട് കാര്യങ്ങള്‍ പഠിച്ചും ഒരുപാട് അനുഭവിച്ചുമാണ് ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയത്. പിന്തുണച്ച എല്ലാവര്ക്കും ഒരുപാട് ഒരുപാട് നന്ദി.” -പേളി മാണി പറഞ്ഞു.
ഇപ്പോള്‍ കരഞ്ഞു കൊണ്ടിരുന്ന നീ എങ്ങനെ പെട്ടെന്ന് ഇത്ര സ്ട്രോംഗ് ആയെന്ന് അകത്തുള്ളവര്‍ തന്നോട് ചോദിച്ചിരുന്നു. നമുക്ക് നമ്മളെ സ്വയം പ്രചോദിപ്പിക്കാന്‍ കഴിയണം. ശരിക്കുമുള്ള ജീവിതത്തില്‍ ഞാന്‍ ഇത്ര വീക്കല്ല. ഇങ്ങനെ വഴക്കുണ്ടാക്കേണ്ട, തളര്‍ന്നു പോകേണ്ട അവസ്ഥയൊന്നും തനിക്ക് ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നും പേളി വ്യക്തമാക്കി.