കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന വാക്കാണ് ‘പീഡോഫീലിയ’ എന്നത്. പീഡോഫീലിയ എന്നു പറഞ്ഞാല്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. ലൈംഗികപരമായ ഒരു മനോവൈകല്യമാണ് പീഡോഫീലിയ. ഒരു മുതിര്‍ന്ന വ്യക്തിയ്ക്ക് കുട്ടികളോടു തോന്നുന്ന ലൈംഗികാകര്‍ഷണം എന്ന് ഇതിനെ പ്രാഥമികമായി വിശേഷിപ്പിക്കാം. ഒന്നുകൂടെ വ്യക്തമാക്കിയാല്‍ കുട്ടികളെ ദുരുപയോഗിച്ച് ലൈഗിംക സംതൃപ്തി അനുഭവിക്കുന്നവരാണ് ഇക്കൂട്ടര്‍. ഇത്തരക്കാര്‍ ‘പീഡോഫൈല്‍’ അഥവാ ‘പീഡോ’ എന്നറിയപ്പെടുന്നു.
എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ അവര്‍ക്കിഷ്ടമുള്ള വസ്തുക്കള്‍ നല്കി വശീകരിച്ചാണ് ഇവര്‍ വലയില്‍ വീഴ്ത്തുന്നത്. പിന്നീട് ലൈംഗികമായി ചൂഷണം ചെയ്ത ശേഷം പുറത്തു പറയാതിരിക്കാനായി ഇവരെ ഭീഷണിപ്പെടുത്തുന്നുകയും ചെയ്യുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള മാംസക്കച്ചവടം ലോകത്ത് പലയിടത്തും നടക്കുന്നുണ്ട്. പീഡോയ്ക്ക് കുട്ടികളെ എത്തിച്ചു കൊടുക്കുന്ന ഏജന്റുമാരുമുണ്ട്.
മറ്റ് ലൈംഗിക വൈകൃതമുള്ളവരെ അപേക്ഷിച്ച് പീഡോകള്‍ തങ്ങളുടെ ഇരകളെ ആണ്-പെണ് വ്യത്യസമില്ലാതെയാണ് തിരഞ്ഞെടുക്കുന്നത്. തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്തവരെ കൊല്ലാന്‍ പോലും ഇക്കൂട്ടര്‍ മടിക്കുന്നില്ല. മധ്യവയസിനു മുകളില്‍ പ്രായമുള്ളവരില്‍ കണ്ടുവരുന്ന ഏറ്റവും വലിയ ലൈംഗിക മനോവൈകല്യവും പീഡോഫീലിയ തന്നെയാണ്. തങ്ങളുടെ കരുത്തിനനുസരിച്ച് കീഴ്പ്പെടുത്താന്‍ പറ്റിയ ഇരകള്‍ കുട്ടികളായതിനാലായിരിക്കാം ഇവര്‍ ഇതിലേക്കു തിരിയുന്നത്. എന്തായാലും പീഡോഫൈലുകളെ സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റേണ്ടത് ഒരുഅനിവാര്യതയായി മാറിയിരിക്കുകയാണ്.