പീഡനക്കേസ് പ്രതി പിടിയിൽ

rape1

തി​രു​വ​ന​ന്ത​പു​രം : വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​തി​നു ശേ​ഷം ഗ​ൾ​ഫി​ലേ​ക്കു മു​ങ്ങി​യ പ്ര​തി​യെ ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ​ക്കാ​ട് സ്വ​ദേ​ശി സ​ഞ്ജി​ത് ഹു​സൈ​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ സി​റ്റി പോ​ലീ​സ് ലൂ​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​യ​ർ​പോ​ർ​ട്ടി​ൽ വ​ന്നി​റ​ങ്ങി​യ പ്ര​തി​യെ എ​യ​ർ​പോ​ർ​ട്ട് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ത​ട​ഞ്ഞു​വ​ച്ച് ക​ര​മ​ന പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ത​ന്പാ​നൂ​ർ സി​ഐ പൃ​ഥ്വി​രാ​ജ്, ക​ര​മ​ന എ​സ്ഐ​മാ​രാ​യ കെ. ​ശ്യാം, എം.​ജി. ശ്യാം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts