അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ കൂടി ഉയർത്തി. നേരത്തെ ഓരോ ഷട്ടറുകളും 50 സെന്റിമീറ്റര്‍ വീതം ഉയർത്തിയിരുന്നു. ഷട്ടർ ഉയർത്തിയതിനാൽ കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ജനങ്ങൾ നദിയിലിറങ്ങരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. 110.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
തൃശൂർ: കനത്ത മഴയെത്തുടർന്നു അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ പീച്ചി ഡാമിന്റെ തുറന്നിരിക്കുന്ന ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഡാമിന്റെ നാലു ഷട്ടറുകൾ 20 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. പീച്ചിയുടെ പരമാവധി സംഭരണ ശേഷി 79.25 മീറ്ററാണ്.
വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമാണ്. പീച്ചിക്കൊപ്പം വാഴാനി ഡാമിൽ തുറന്നിരിക്കുന്ന ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നുണ്ട്. വരന്തരപ്പിള്ളി പഞ്ചായത്തിലെ ചിമ്മിനി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ഇന്ന് രാവിലെ 10ന് തുറക്കും. ജലസേചന വകുപ്പിന്റെ കീഴിലുള്ളതാണ് മൂന്നു ഡാമുകളും.
കാട്ടാക്കട: നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നാല് ഷട്ടറുകളും ആറിഞ്ചായി ഉയർത്തും. ഇപ്പോൾ നാലിഞ്ചാണ് ഉയർത്തിയിട്ടുള്ളത്. ഡാമിൽ ഇപ്പോൾ 83.7 05 വെള്ളമാണ്, ഉള്ളത്. ഇന്നലെ രാത്രിയിൽ കനത്ത മഴയാണ് വനത്തിലടക്കം പെയ്തത്. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നദികളിൽ നല്ല ജലപ്രവാഹമുണ്ട്.