തൃശൂർ: പീച്ചി ഡാമിന്റെ രണ്ടു ഷട്ടറുകൾ അഞ്ചു സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം തുറന്നുവിട്ടു. ഡാമിലേക്കു നീരൊഴുക്കു കൂടിയ സാഹചര്യത്തിലാണിത്. പീച്ചിയിലെത്തിയ മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതല യോഗം സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് ഡാം തുറക്കാൻ തീരുമാനമായത്.
യോഗത്തിൽ ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, വൈസ് പ്രസിഡണ്ട് ഉദയപ്രകാശ്, മേയർ അജിത വിജയൻ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ എസ് ഷാനവാസ്, സിറ്റി പോലീസ് മേധാവി യതീഷ് ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.
ഡാം തുറക്കുന്നത് കാണാനായി നിരവധി പേരാണ് പീച്ചി ഡാം പരിസരത്തെത്തിയത്. ജലമൊഴുക്ക് ആഘോഷിച്ച് ആളുകൾ അപകടത്തിലാകുന്നത് തടയുന്നതിന്റെ ഭാഗമായി ഡാം കനാൽ പരിസരത്തെ മീൻപിടുത്തം കർശനമായി വിൽക്കാനും യോഗം പോലീസിന് നിേർദശം നൽകി.