കുട്ടനെല്ലൂർ: പുത്തൂർ, മൂർക്കനിക്കര, പൊന്നൂക്കര, കാലടി, മരത്താക്കര എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. പീച്ചിയിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ ഈ ഭാഗങ്ങളിലുള്ള ജനങ്ങളെ കുട്ടനെല്ലൂരിലേക്ക മാറ്റുന്നു. കുട്ടനെല്ലൂർ സി.അച്യുതമേനോൻ ഗവ.കോളജ്, കുട്ടനെല്ലൂർ സഹകരണബാങ്ക് ഓഡിറ്റോറിയം, പടവരാട് ബേസിക് സ്കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റും.
കാലടി മുതൽ പുത്തൂർ പള്ളിവരെ വെള്ളം നിറഞ്ഞു കിടക്കുകയാണ്. പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറന്നതുകൊണ്ടാണ് വെള്ളം കയറിയത്.