പീ​ച്ചി ഡാം ​ഉദ്യാനത്തിലേക്ക് ടിക്കറ്റ് എടുത്ത് അകത്തേക്ക് കേറിയാൽ ആരും  ഇങ്ങനെ ചോദിച്ചു പോകും;   പാമ്പ് കടിക്കാതിരിക്കാൻ കൈയിൽ വടി കരുതേണ്ട അവസ്ഥ

pee
ബെ​ന്നി എം. ​പോ​ൾ
പീ​ച്ചി: ഡാ​മി​ന്‍റെ ഉ​ദ്യാ​ന​ത്തി​ലെ​ത്തി​യാ​ൽ ആ​രും സം​ശ​യി​ച്ചു പോ​കും, ടി​ക്ക​റ്റെ​ടു​ത്ത് വ​ന്ന​ത് ഉ​ദ്യാ​നം ആ​സ്വ​ദി​ക്കാ​നോ അ​തോ കാ​ട്ടു പാ​ത​യി​ലേ​ക്കോ എ​ന്ന്. ഡാ​മി​ന് താ​ഴെ ഇ​ട​തു​ക​ര ക​നാ​ലി​നോ​ടു ചേ​ർ​ന്നു​ള്ള കേ​ര​ള എ​ൻ​ജി​നീ​യ​റിം​ഗ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​ദ്യാ​ന​മാ​ണ് കാ​ടുക​യ​റി ന​ശി​ക്കു​ന്ന​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഓ​രോ ദി​വ​സവും പീ​ച്ചി​യി​ൽ എ​ത്തു​ന്ന​ത്.ഡാ​മി​നു താ​ഴെ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും മു​ക​ളി​ലേ​ക്കു ക​യ​റി​പ്പോ​കു​ന്ന​ത് കെ​ഇ​ആ​ർ​ഐ​യു​ടെ കീ​ഴി​ലു​ള്ള ഈ ​ഉ​ദ്യാ​ന​ത്തി​ലൂ​ടെ​യാ​ണ്.

മാ​ത്ര​മ​ല്ല, ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന സ​മ​യ​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തേ​ക്ക് ആ​ളു​ക​ൾ എ​ത്തു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വി​നോ​ദ സ​ഞ്ചാ​രി​ക​ളാണ് ഇ​വി​ടെ എ​ത്തി​യ​ത്. എ​ന്നി​ട്ടും വേ​ണ്ട രീ​തി​യി​ലു​ള്ള പ​രി​പാ​ല​നമോ അ​റ്റ​കു​റ്റപ്പണി​ക​ളോ ന​ട​ത്താ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കെ​ഇ​ആ​ർ​ഐ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

ഓ​രോ ത​വ​ണ​യും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഏ​ക​ദേ​ശം മൂ​ന്ന് ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട്ടു​വ​ള​ർ​ത്തി​യ കോ​ളാ​ന്പിച്ചെടി​കൾ നി​ന്നി​രു​ന്ന സ്ഥ​ലം ഇ​പ്പോ​ൾ കൊ​ടുംകാ​ടാ​ണ്. ന​ല്ല​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ര​ണ്ടു വാ​ട്ട​ർ ഫൗ​ണ്ട​നു​ക​ൾ ഉ​ണ്ടി​വിടെ. ഇ​പ്പോ​ൾ അ​തി​ന്‍റെ​യെ​ല്ലാം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​മ​ട്ടാ​ണ്.

മ​നോ​ഹ​ര​മാ​യ പൂ​ക്ക​ൾ നി​ന്നി​രു​ന്ന ചെ​ടി​ച്ച​ട്ടി​ക​ളി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​യ പു​ൽ​ച്ചെടി​ക​ൾ മാ​ത്രം. വി​ശ്ര​മി​ക്കാനാ​യി നി​ർ​മി​ച്ചി​ട്ടി​രു​ന്ന സ്റ്റീ​ൽ ക​സേ​ര​ക​ളും സ​മീ​പ​ത്തെ ന​ട​വ​ഴി​ക​ളും കാ​ടുക​യ​റി ന​ശി​ച്ചു തു​ട​ങ്ങി. അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ പ​ല​തും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

മാ​ലി​ന്യ​ങ്ങൾ നി​ക്ഷേ​പി​ക്കാ​ൻ വേസ്റ്റ് ബോ​ക്സു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​തും നി​റ​ഞ്ഞുക​വി​ഞ്ഞ് മാ​ലി​ന്യം മു​ഴു​വ​ൻ ന​ട​പ്പാ​ത​ക​ളി​ൽ ചി​ത​റിക്കി​ട​ക്കു​ന്ന​തു കാ​ണാം.നീ​ന്ത​ൽ​കു​ളത്തിന്‍റെ അ​വ​സ്ഥ അ​തി​ലേ​റെ ശോ​ച​നീ​യ​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ആ​ളു​ക​ൾ​ക്ക് അ​തി​നു​ള്ളി​ൽ ക​യ​റാ​ൻ സാ​ധി​ച്ചി​ട്ട്.

പ്ര​ധാന ഗേ​റ്റി​ന്‍റെ മു​ൻ​വ​ശം കാ​ടു​ക​യ​റി ഗേ​റ്റ് തു​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത നി​ല​യി​ലാണ്. എ​ന്നാ​ൽ, ഡാ​മി​ന്‍റെ വ​ല​തു ഭാ​ഗ​ത്തു​ള്ള ഡി​ടി​പി​സി​യു​ടെ കീ​ഴി​ലു​ള്ള ഉ​ദ്യാ​നം അ​തി​മ​നോ​ഹ​ര​മാ​യാ​ണു പ​രി​പാ​ലി​ക്കു​ന്ന​ത്. ന​ട​പ്പാ​ത​ക​ളും ഉ​ദ്യാ​ന​ത്തി​ലെ വാ​ട്ട​ർ ഫൗ​ണ്ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് യ​ഥേ​ഷ്ടം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന രീ​തി​യി​ലാണ്.

അ​തു​കൊ​ണ്ടു​ത​ന്നെ കെ​ഇ​ആ​ർ​ഐ​യു​ടെ കീ​ഴി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ മാ​ത്രം ഇ​ത്ത​ര​ത്തി​ൽ ന​ശി​ക്കു​ന്ന​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥകൊ​ണ്ടു മാ​ത്ര​മാ​ണെ​ന്നു നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. എ​ത്ര​യുംവേ​ഗം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട്ട് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന നി​ല​യി​ൽ ഡാ​മും പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment