പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒളിവില്‍ പോയ യുവാവിനെ കൂടല്‍ പോലീസ് എറണാകുളത്തുനിന്ന് പിടികൂടി.
കലഞ്ഞൂര്‍ നിരത്തുപാറ കള്ളിപ്പാറയില്‍ തെക്കേചരുവില്‍ രഞ്ജിത്തി(26) നെയാണ് കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.
പ്രണയം നടിച്ച്…
കൂടല്‍ സ്റ്റേഷനില്‍ നിന്നും വനിതാ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പെണ്‍കുട്ടിയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു.
പ്രണയം നടിച്ചെത്തിയ രഞ്ജിത് വീടിനു സമീപത്തുവച്ച് 2020 സെപ്റ്റംബറിനും 2021 ഒക്ടോബറിനും മധ്യേ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് മൊഴി.
പിന്നീട് സ്ഥലത്തുനിന്നും ഇയാള്‍ മുങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
പ്രതി എറണാകുളത്ത്
പ്രതി രഞ്ജിത്ത് എറണാകുളത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു, കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.