
ആലുവ: പീഡനശ്രമക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യുവതി രംഗത്ത്. ഇത് സംബന്ധിച്ച് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പോലീസ് പ്രതിയെ സഹായിക്കുന്നുവെന്നും യുവതിയ്ക്ക് പരാതിയുണ്ട്.
ചെങ്ങമനാട് പുതുവാശേരിയിൽ വാടകയ്ക്കു താമസിക്കുന്ന കപ്രശേരി സ്വദേശിയായ യുവതിയാണ് പരാതിക്കാരി.2019 ജൂലൈ 13ന് രാത്രി പത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
നടുറോഡിൽ വച്ച് യുവതിയെ കയറിപിടിക്കാൻ ശ്രമിക്കുകയും ഇത് തടയാൻ എത്തിയ ഭർത്താവിനെ ആയുധം ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തുത്തുകയും ചെയ്തുവെന്നാണ് കേസ്.
ഈ കേസിലാണ് പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. നെടുവന്നൂർ സ്വദേശി സനീഷി(40) നെതിരേയായിരുന്നു പരാതി. കേസെടുത്ത നെടുമ്പാശേരി പോലീസിനെതിരേയും യുവതി പരാതിപ്പെട്ടിട്ടുണ്ട്.
പരാതിയുടെ പകർപ്പ് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും നൽകിയിരുന്നു. എന്നാൽ, കേസ് സംബന്ധമായ രേഖകൾ എസ്പി ആവശ്യപ്പെട്ട പ്രകാരം കൈമാറിയതായി നെടുമ്പാശേരി പോലീസ് അറിയിച്ചു.