കൊച്ചി: പരസ്പര സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം വിവാഹവാഗ്ദാനത്തിൽനിന്നു പിന്മാറിയാൽ പുരുഷനെതിരെ മാനഭംഗകുറ്റം നിലനിൽക്കില്ലെന്നു ഹൈക്കോടതി.
വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കേസ് നിലനിൽക്കില്ലെന്നാണു കോടതി നിരീക്ഷിച്ചത്.വിവാഹിതയായ സ്ത്രീ ബന്ധം വേർപിരിയാതെ നിയമപരമായി മറ്റൊരു വിവാഹം കഴിക്കാനാകില്ലെന്ന അറിവോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.
ഈ സാഹചര്യത്തിൽ ബലാത്സംഗംക്കുറ്റം നിലനിൽക്കില്ലെന്നാണ് കോടതിയുടെ ഉത്തരവിൽ പറയുന്നു. ജസ്റ്റീസ് കൗസർ എടഗപ്പത്തിന്റേതാണ് നിരീക്ഷണം.
പുനലൂർ പോലീസ് 2018 ൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. നടപ്പാക്കാനാകാത്തതും നിയമവിരുദ്ധവുമായ വാഗ്ദാനമാണ് പരാതിക്കാരി സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ മാനഭംഗമായി കണക്കാക്കാൻ കഴിയൂ എന്ന് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.