കോയന്പത്തൂർ: പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന് വാഴത്തോട്ടത്തിൽ കുഴിച്ചിട്ട യുവാവിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. മോത്തേപ്പാളയം ദിനേഷ് കുമാറിനെ (25)യാണ് ശിക്ഷിച്ചത്.2016 ജൂലൈ 22ന് മൊബൈൽ ഫോണിൽ തന്റെ അശ്ലീലചിത്രം യുവാവ് കാണിച്ചതോടെ ഇക്കാര്യം വീട്ടിൽ പറയുമെന്നു പറഞ്ഞ പതിനാറുകാരിയായ പെണ്‍കുട്ടിയെ ഇയാൾ കൊലപ്പെടുത്തി വാഴത്തോട്ടത്തിൽ കുഴിച്ചിടുകയായിരുന്നു.
തുടർന്നു നടന്ന അന്വേഷണത്തിൽ പ്രതിയായ ദിനേഷ് കുമാറിനെ മേട്ടുപ്പാളയം പോലീസ് അറസ്റ്റുചെയ്തി. മാനഭംഗപ്പെടുത്തി കൊലചെയ്തതിനും തെളിവുകൾ നശിപ്പിച്ചതിനുമായാണ് ജഡ്ജി രാധിക പ്രതിക്ക് ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.