ആലപ്പുഴ: കുതിരപ്പന്തിയിൽ താമസിക്കുന്ന 35 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ പിതാവും മകനുമുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ.
കുതിരപ്പന്തി പനഞ്ചിക്കൽ ഹസൻകുട്ടി (65), മകൻ മുനീർ (35), സുഹൃത്ത് കുതിരപ്പന്തി റോഡ്ഹൗസിൽ ബഷീർ (35) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്.
2019 നവംബർ മാസം മുതൽ ഇവർ ഭീഷണിപ്പെടുത്തി പീഡനം നടത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു.
കടുത്ത ശാരീരിക മാനസിക പീഡനങ്ങളെ തുടർന്ന് വിഷാദ രോഗത്തിനടിപ്പെട്ട യുവതിയോട് മാതാവ് ചോദിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്.