ചേർത്തല: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയിൽ തടഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പോക്സോ നിയമ പ്രകാരം അഞ്ച് പേരെ സിഐ വി.പി മോഹൻലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് പെണ്‍കുട്ടി കൂട്ടുകാരിക്കൊപ്പം ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്പോൾ തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
ട്യൂഷൻ കഴിഞ്ഞ് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; അഞ്ചു പേർ പിടിയിൽ
