തലശേരി: രാത്രി വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വീട്ടമ്മയെ രണ്ടംഗസംഘം കടന്നു പിടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ നഗര പ്രാന്തപ്രദേശത്തായിരുന്നു സംഭവം.
അമ്മയുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് ഇടവഴിയിലൂടെ നടന്നു പോവുകയായിരുന്ന മുപ്പത്തിയേഴുകാരിയെയാണു രണ്ടുപേർ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുന്നതിനിടയിൽ പ്രതികൾ രക്ഷപ്പെട്ടു.
സംഭവത്തിൽ ഖാദർ, അൻഷാദ് എന്നീ പ്രതികളെ തിരിച്ചറിഞ്ഞതായും പ്രതികൾക്കായി വ്യാപകമായ തെരച്ചിൽ നടത്തി വരികയാണെന്നും ടൗൺ എസ്ഐ എം. അനിൽ രാഷ്ട്രദീപികയോട് പറഞ്ഞു.