കുന്നംകുളം: വിവാഹ വാഗ്ധാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെപീഡിപ്പിച്ച കേസിലെ പ്രതിയെ കുന്നംകുളം സിഐ രാജേഷ് കെ. മേനോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ദേശമംഗലം തലശേരി തലക്കാട്ട് വീട്ടില്‍ രമേഷ് 27 ആണ് പിടിയിലായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. പരിചയക്കാരിയായ പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും വിവാഹംനടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുമായി പ്രതി അതിരപ്പിള്ളിയില്‍ പോയത്. പോലീസ് പരിശോധന കണ്ടതിനെ തുടര്‍ന്നു വാഴാനി ഡാംമിന് സമീപം കൊണ്ടു പോയി പ്രതി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയിലാണ് പ്രതിയെ കുന്നംകുളം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.