മഞ്ചേരി: കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് രണ്ടാം ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിയുന്ന ഭർത്താവിന്റെയും ആദ്യ ഭാര്യയുടെയും ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. പരപ്പനങ്ങാടി പതിരിക്കൽ കൊറ്റങ്ങോടൻ അസ്ക്കർ (35), ആദ്യ ഭാര്യ നിലന്പൂർ ചക്കാലക്കുത്ത് പുളിക്കുന്നുമ്മൽ അബ്ബാസിന്റെ മകൾ ജംഷീദ (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.വണ്ടൂർ കൂരാട് പാറത്തൊടിക രായിൻ മകൾ സക്കീന (28) ആണ് പരാതിക്കാരി.
2015 ഫെബ്രുവരി 22ന് ആദ്യ ഭാര്യയുടെ സമ്മതത്തിലും സാന്നിധ്യത്തിലുമായിരുന്നു അസ്ക്കറിന്റെയും സക്കീനയുടെയും വിവാഹം. വിവാഹസമയത്ത് നൽകിയ 15 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും നൽകിയിരുന്നു. പ്രതികൾ കൂടുതൽ ആവശ്യപ്പെട്ട് ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയയാക്കിയെന്നാണ് കേസ്. 2017 മാർച്ച് 23ന് വണ്ടൂർ പോലീസിലാണ് സക്കീന പരാതി നൽകിയത്.