പാറശാല: പത്തു വയസുകാരിയായ ചെറുമകളെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിയേഴുകാരനെ പാറശാല പോലീസ് പിടികൂടി. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഇയാള്‍ തന്റെ ഏക മകളുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച് വരുകയായിരുന്നു. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ അച്ഛനെയും അമ്മയെയും കൊന്നു കളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
പീഡനം സഹിക്കവയ്യാതെ വന്നപ്പോള്‍ പെണ്‍കുട്ടി തന്റെ ബന്ധുവായ മറ്റൊരു കുട്ടിയോട് പറയുകയായിരുന്നു . ഈ കുട്ടി വഴിയാണ് പെണ്‍കുട്ടിയുടെ അമ്മ പീഡന വിവരം അറിയുന്നത് . പാറശാല സിഐ യുടെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.