സോഹ്ന: ഹരിയാനയിലെ സോഹ്നയിൽ യുവതിയെ കാറിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്തു. ഗുഡ്ഗാവ് സ്വദേശിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിനുശേഷം പ്രതികൾ പെണ്‍കുട്ടിയെ ഗ്രേറ്റർ നോയിഡക്ക് സമീപം വലിച്ചെറിഞ്ഞു. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി.
സോഹ്നയിൽ നിന്ന് തിങ്കളാഴ്ച രാത്രി എട്ടോടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മാനഭംഗപ്പെടുത്തിയത്. സ്വിഫ്റ്റ് കാറിൽ എത്തിയ പ്രതികളാണ് പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയത്. പിന്നീട് ഗ്രേറ്റർ നോയിഡയിൽ കസ്ന പോലീസ് സ്റ്റേഷന് സമീപം റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.