പോത്തന്‍കോട്: മംഗലപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം കൂട്ടുകാര്‍ക്കും പെണ്‍വാണിഭ സംഘത്തിനും കൈമാറിയ കേസില്‍ 11 പേര്‍ അറസ്റ്റില്‍.
പത്ത് ദിവസത്തോളം തമിഴ്‌നാട്, കന്യാകുമാരി, നഗര്‍കോവില്‍ കൂടാതെ തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ പാര്‍പ്പിച്ചു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ കേസിലെ നാലാം പ്രതി ആലപ്പുഴ ജില്ലയില്‍ തുമ്പോളി മംഗലത്ത് അരയച്ചേരി വീട്ടില്‍ നിന്നും കഴക്കൂട്ടം സൈനിക സ്കൂളിനുസമീപം ആമ്പല്ലൂര്‍ ഗോകുല്‍ നിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രിയയെന്നും ബെറ്റിയെന്നും വിളിക്കുന്ന ഫിലോമിന (38), അഞ്ചാം പ്രതി കൊല്ലം ജില്ലയില്‍ ചവറ തെക്കുംഭാഗം കോയിവിള ജാന്‍സി ഭവനില്‍ നിന്നും കഴക്കൂട്ടം സൈനിക സ്കൂളിനു സമീപം ഗോകുല്‍ നിവാസില്‍ വാടകയ്ക്ക് താമസം സുനില്‍ എന്നു വിളിക്കുന്ന സുനില്‍ ജോണ്‍ (40), ഏഴാം പ്രതി കാട്ടായിക്കോണം വാഴവിള എന്ന സ്ഥലത്ത് തിരുവാതിരയില്‍ പ്രവീണ്‍ (34), എട്ടാം പ്രതി പുല്ലമ്പാറ പാലാംകോണം ഈന്തിവിള വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അനൂപ് കൃഷ്ണന്‍ (26), ഒമ്പതാം പ്രതി നെല്ലനാട് പനയറ മാണിക്കല്‍ മുസ്ലീംപള്ളിയ്ക്ക് സമീപം തടത്തരികത്ത് വീട്ടില്‍ അനീബ് റാഫി (24), പത്താം പ്രതി കണിയാപുരം ചാലില്‍ ലക്ഷം വീട്ടില്‍ അബു (34), പതിനൊന്നാം പ്രതി കാട്ടായിക്കോണം ചന്തവിള അനശ്വര റസിഡന്‍സിയില്‍ ഷമി മന്‍സിലില്‍ ഷാക്കീര്‍ (34), പന്ത്രണ്ടാം പ്രതി കാട്ടായിക്കോണം ആലുവിള വീട്ടില്‍ പ്രമോദ് (47), പതിമൂന്നാം പ്രതി പോത്തന്‍കോട് നേതാജിപുരം ഷിഫിന്‍ മന്‍സിലില്‍ ഷെരീഫ് (37), എയര്‍പോര്‍ട്ട് ശ്രീചിത്തിരനഗര്‍ സൗപര്‍ണികയില്‍ നിന്നും പാങ്ങപ്പാറ പേരൂര്‍ ഷെവറോണ്‍ റിവുലറ്റില്‍ രതീഷ്കുമാര്‍ (34), പതിനാറാം പ്രതി ചേങ്കോട്ടുകോണം തുണ്ടത്തില്‍ വീട്ടില്‍ അജു എന്നു വിളിക്കുന്ന അജയകുമാര്‍ (38) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ നാലിന് കാമുകനും കൂട്ടുകാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ആറ്റിങ്ങലിലെത്തിച്ച് ഓട്ടോ ഡ്രൈവറായ ഇടനിലക്കാരന്‍ മുഖേന കാമുകന്‍ പെണ്‍കുട്ടിയെ പെണ്‍വാണിഭം നടത്തുന്ന പ്രിയയും സുനിലും താമസിക്കുന്ന വെട്ടുറോഡിലുള്ള വീട്ടില്‍ എത്തിച്ചു. ഇവിടെ വച്ച് ഓട്ടോക്കാരനായ ഇടനിലക്കാരനും സുനിലും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് പ്രിയയും സുനിലും ചേര്‍ന്ന് പെണ്‍കുട്ടി തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ഒരു തമിഴനും കാഴ്ചവച്ചു. അവിടെ നിന്നും തിരികെ കൊണ്ടുവന്ന് ഫ്‌ളാറ്റില്‍ താമസിച്ച് 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് കാഴ്ചവച്ച് പണം കൈപ്പറ്റി.
തുടര്‍ന്ന് ഇനിയും പിടികിട്ടാനുള്ള പതിനഞ്ചാം പ്രതിയുടെ, പലപെണ്‍കുട്ടികളെയും ഒളിപ്പിച്ച് താമസിക്കുവാന്‍ ഉപയോഗിച്ചിരുന്ന വീട്ടില്‍ കൊണ്ടു പോയി താമസിപ്പിച്ചു വരികയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട് കഴക്കൂട്ടത്ത് എത്തിയ പെണ്‍കുട്ടി വീട്ടുകാരെ ഫോണില്‍ വിവരമറിയിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പെണ്‍കുട്ടിയുമായി മംഗലാപുരം പോലീസിന് പരാതി നല്‍കിയത്. 14ാം തീയതി വരെ പത്ത് ദിവസം പതിനാറു പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്. നിലവില്‍ അഞ്ച് പേരെ കൂടി പിടികിട്ടാനുണ്ട്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷെഫിന്‍ അഹമ്മദിന്റെ മേല്‍നോട്ടത്തില്‍ ആറ്റിങ്ങല്‍ എഎസ്പി ആര്‍. ആദിത്യയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല. അന്വേഷണ സംഘത്തില്‍ തിരുവനന്തപുരം റൂറല്‍ ഷാഡോ പോലീസിന്റെ ചാര്‍ജ് ഡിവൈഎസ്പി അജിത് കുമാര്‍, ജില്ലാ െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി, വി.എസ്. അജി, പോത്തന്‍കോട് സിഐ എസ്. ഷാജി, മംഗലപുരം എസ്‌ഐ. ബിനീഷ് ലാല്‍, വനിതാ സെല്‍ സിഐ. സിസിലികുമാരി, എസ്‌ഐ ലൈലാ ബീവി, എസ്‌ഐ മാരായ കെ.ആര്‍. ബിജു, തന്‍സീം അഹമ്മദ്, സിജു കെ.എല്‍. നായര്‍, പുരുഷോത്തമന്‍ നായര്‍, വിജയന്‍ നായര്‍, ഗോപിദാസ്, വിജയന്‍, നിസാം, മധുസൂദനന്‍ നായര്‍, മധുസൂദനക്കുറുപ്പ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.