പേരൂർക്കട: ഫിലിപ്പീൻസ് സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെതിരേ പൂജപ്പുര പോലീസ് കേസെടുത്തു. വഴുതക്കാട് താമസിച്ചുവരുന്ന 29 കാരനെതിരെയാണ് പരാതി. റജി ഗൾഫിൽ ജോലി ചെയ്തു വരുന്നസമയത്താണ് ഫിലിപ്പീൻസ് സ്വദേശിനിയായ 31കാരിയെ പരിചയപ്പെടുന്നത്. ഇരുവരും ഒരു സ്കൂളിൽ ജോലിചെയ്തു വരികയായിരുന്നു.
അവിടെവച്ച് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞവർഷം 31ന് ഇരുവരും നാട്ടിലെത്തുകയും തിരുമല പൈ റോഡിനു സമീപം ഒരു വീട് വാടകയ്ക്കെടുത്ത് താമസമാകുകയും ചെയ്തു. ഈ കാലയളവിൽ ഇയാൾ തന്നെ നിരവധിതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ആറ് മാസം കഴിഞ്ഞിട്ടും യുവതിയെ വിവാഹം കഴിക്കാൻ റജി തയ്യാറായില്ല. തുടർന്നാണ് ഇവർ സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. യുവാവിനായി പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.