വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ രണ്ടു പേർ ചേർന്ന് യുവതിയെ മൂന്നു മക്കളുടെ മുന്നിൽ കൂട്ടമാനഭംഗത്തിനിരയാക്കി. 35 കാരിയായ യുവതിക്കാണ് ക്രൂരപീഡനം ഏൽക്കേണ്ടിവന്നത്. തിങ്കളാഴ്ച വൈകുന്നേരം വിശാഖപട്ടണം ഗാജുവാക്കയിലാണ് സംഭവം.
ഭർത്താവ് പുറത്തുപോയ സമയം വീടിനുള്ളിൽ അതിക്രമിച്ചുകയറിയ നാലു പേരടങ്ങുന്ന സംഘം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അക്രമികൾ ഒരാൾ പ്രായപൂർത്തി ആകാത്തയാളാണ്. നാലു പേരിൽ രണ്ടു പേരാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. സംഭവം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു.