ഇ
സ്ലാമാബാദ്: സഹോദരൻ 12 വയസുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് സഹോദരിയെ മാനഭംഗത്തിനിരയാക്കാൻ നാട്ടുകൂട്ടത്തിന്റെ ഉത്തരവ്. സംഭവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ മുൾട്ടാനിൽ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 16 വയസുള്ള പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കാൻ നാട്ടുകൂട്ടം വിധിച്ചത്.
യുവാവിന്റെ പരാതിയിലാണ് നാട്ടുകൂട്ടത്തിന്റെ വിധി. തന്റെ 12 വയസുള്ള സഹോദരിയെ ബന്ധു പീഡിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. പരാതി കേട്ട നാട്ടുകൂട്ടം ശിക്ഷയായി വിധിച്ചത് പീഡിപ്പിച്ചയാളുടെ സഹോദരിയെ യുവാവ് പീഡിപ്പിക്കട്ടെയെന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആളുകൾ നാട്ടുകൂട്ടത്തിന്റെ മുന്നിൽ പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുവന്നു. ഇതിനു ശേഷം മാതാപിതാക്കളുടെ മുന്നിൽവച്ച് പെൺകുട്ടി പീഡനത്തിന് ഇരയായി. സംഭവത്തിനു ശേഷം പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതിപ്പെട്ടു. ഇതോടെയാണ് പീഡനകഥ പുറത്തറിയുന്നത്.