തളിപ്പറമ്പ്: പയ്യോളി സ്വദേശിനിയായ 26കാരിയെ പറശിനിക്കടവിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണൂര്‍ പറശിനിക്കടവ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരായ പട്ടുവം പറപ്പൂലിലെ കുളിഞ്ച ഹൗസില്‍ രൂപേഷ് (21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന് (30) എന്നിവരെയൊണ് റിമാൻഡ് ചെയ്തത്.
ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി കണ്ണൂര്‍ ബസ്സ്റ്റാൻഡിലെത്തിയത്. സഹായ വാഗ്ദാനവുമായി എത്തിയ ഇരുവരും സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പറശിനിക്കടവിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നത്രെ.
സംഭവത്തിന് ശേഷം യുവതി തന്നെയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ ലോഡ്ജില്‍ നിന്നും രക്ഷിച്ച് പയ്യോളി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പയ്യോളി പോലീസ് വിവരമറിഞ്ഞെത്തി യുവതിയെയും ബസ് കണ്ടക്ടര്‍മാരെയും കസ്റ്റഡിയിലെടുത്ത് പയ്യോളി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. പ്രതികളെ തെളിവെടുപ്പിനായി ഇന്ന് പറശിനിക്കടവിൽ എത്തിക്കും.