അമ്പലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി കടപറ വീട്ടിൽ മനോജി (മനു -21) നെയാണ് അമ്പലപ്പുഴ സി.ഐ: എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റ ഗ്രാമിലൂടെ പരിചയപ്പെടുകയും പ്രേമം നടിച്ച് ബൈക്കിൽ കൊണ്ടു പോയി അമ്പലപ്പുഴ റെയിൽവെ സ്റ്റേഷൻ പരിസരത്തു വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് കേസ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്റ് ചെയ്തു.എസ്.ഐ: ടോൾസൻ.പി.ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, മനീഷ്, സുനിൽ, ജോജി, റിനു വർഗീസ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.