വി​വാ​ഹവാ​ഗ്ദാ‌​നം ന​ല്‍​കി പീ​ഡ​നം: ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ല്ക​സണെ കോട്ടയത്ത് നിന്ന്  പൊക്കി പോലീസ്

 

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ല്ക​സ​നെ(40) എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ​യാ​ണ് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി കൊ​ച്ചി​യി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​ത്. ഇ​ട​പ്പ​ള്ളി​യി​ലെ വാ​ട​ക വീ​ട്ടി​ല്‍ വ​ച്ചും പി​ന്നീ​ട് ച​ങ്ങ​നാ​ശേ​രി​യി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ലെ​ത്തി​ച്ചും പ്ര​തി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​യാ​ളെ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച കോ​ട്ട​യ​ത്തുനി​ന്നാ​ണ് പ്ര​തി​യെ നോ​ര്‍​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കൂ​ടാ​തെ വി​ദേ​ശ​ത്തു ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു വ​ഞ്ചി​ച്ച​തി​ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ലും ഇ​യാ​ള്‍​ക്കെ​തി​രേ കേ​സു​ണ്ട്. പ്ര​തി വി​ദേ​ശ​ത്തും വ​ഞ്ച​നാ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാണ് നാ​ട്ടി​ലെ​ത്തി​യത്.

Related posts

Leave a Comment