റാഞ്ചി: നാലുവയസുകാരിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്ന്നും കൈകള്‍ വെട്ടിമാറ്റിയതുമായ നിലയില്‍ കണ്ടെത്തി. ഡിസംബര്‍ 15 മുതല്‍ കാണാതായ കുട്ടിയുടെ മൃതദേഹത്തില്‍ മാനഭംഗം നടന്നതിന്റെ സൂചനകളുമുണ്ട്.—ജാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലയിലാണ് സംഭവം. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് ഗ്രാമവാസികളില്‍ ചിലര്‍ പോലീസിനെ അറിയിച്ചു. അവയവ മാഫിയ പോലുള്ള സംഘങ്ങളുടെ ഇടപെടലുകളും അധികൃതര്‍ അന്വേഷിച്ചുവരുന്നുണ്ട്.
പെണ്‍കുട്ടിയുടെ വൃക്കകള്‍ ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ വ്യക്തമാകൂ. കുട്ടിയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചു കീറിയിട്ടുണ്ട്. കുട്ടിയെ കാണാതായി എന്ന പരാതി മാതാപിതാക്കളില്‍ നിന്ന് ലഭിച്ചിട്ടും പോലീസ് അന്വേഷണം നടത്തിയിരുന്നില്ല എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.—ഇക്കാര്യം ചൂണ്ടിക്കാട്ടി, സംഭവസ്ഥലത്ത് എത്തിയ എസ്‌ഐയെ നാട്ടുകാര്‍ വളയുകയും ചെയ്തു. റാഞ്ചി സര്‍ദാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചയ്ക്ക് മുമ്പാണ് 19കാരിയെ ബലാത്സംഗം ചെയ്തത് തീകൊളുത്തിയ സംഭവം അരങ്ങേറിയത്.—