തിരുവനന്തപുരം: സിനിമ-സീരിയലുകളില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ച കേസിലെ പ്രതി പോലീസിനു കീഴടങ്ങി. നെടുമങ്ങാട് കോട്ടയ്ക്കകം അശോകന്റെ മകന് അനീഷ് (22)നെയാണ് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയെ കോവളം, മ്യൂസിയം എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി അനീഷ് പീഡിപ്പിച്ചു എന്നാണ് പരാതി. ഫോണില്‍ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്താണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പ്രതി ബംഗളൂരു, കന്യാകുമാരി എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആര്യനാട്, തൃശൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.