പോത്തന്‍കോട്: വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് ഇരട്ടകലുങ്ങ് വിനായക ഭവനില്‍ ബിപിന്‍ദാസ് (26)ആണ് പോലീസ് പിടിയിലായത്. കര്‍ണാടക ബാംഗുലുരു ചിക്ബന്വാര മേയറപിള്ളി യിലെ ജോലിസ്ഥലത്ത് നിന്ന് മറ്റൊരു വിവാഹം കഴിക്കാനായി വിവാഹതീയതി നിശ്ചയിച്ച് നാട്ടിലേക്ക് മടങ്ങിവരവെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്. പാച്ചിറ സ്വദേശിനിയായ യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
പോത്തന്‍കോട് സിഐ എസ്. ഷാജി, മംഗലപുരം എസ്ഐ മാരായ ബിനീഷ് ലാല്‍, വാമദേവന്, മോഹനന്, എഎസ്ഐ ഹരി, എസ്‍പിഓമാരായ ഫ്രാങ്ക്ളിന്, അപ്പു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.