തൊടുപുഴ: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പതിനാറുകാരനെ ഒരുവര്‍ഷം തടവിന് ശിക്ഷിച്ചു. ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം അനുസരിച്ച് (പോക്‌സോ ആക്ട്) ഇടുക്കി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് വിധി പ്രസ്താവിച്ചത്. 2014 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. എട്ടുവയസുകാരിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു പീഡനം. തൊടുപുഴ പോലീസാണ് കേസ് അന്വേഷണം നടത്തിയത്. സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 75000 രൂപ നല്‍കാനും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍, എച്ച്.കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് വിധി പ്രസ്താവിച്ചത്.
കാലമിതു കലികാലം..! വീട്ടിലാരുമില്ലാത്ത സമയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം; പതിനാറുകാരന് ഒരു വര്‍ഷം തടവും പിഴയും വിധിച്ച് ജുവൈനൽ ജസ്റ്റീസ് ബോർഡ്
