കൊച്ചി: പീഡനക്കേസില്‍ അഭിഭാഷകന് ഉള്‍പ്പെടെ മൂന്നുപേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെകര്‍ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
എറണാകുളം കാഞ്ഞിരമറ്റം പാറായില്പറമ്പില് അഡ്വ. ജോമോന് പി. വര്‍ഗീസ്(39), അടൂര്‍ ചാരുവിള പുത്തന്‍വീട്ടില്‍ ജിബിന്‍ ജോസ്(24), ഇടുക്കി സേനാപതി കണ്ടത്തില്‍ വീട്ടില്‍ ലിന്റോ സ്റ്റീഫന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളത്ത് ബ്യൂട്ടീഷന് കോഴ്സ് നടത്തുന്ന സ്ത്രീയെ പീഡിപ്പിച്ചതിനും സാമ്പത്തിക ചൂഷണം നടത്തിയതിനുമാണ് അഡ്വ. ജോമോന് പി. വര്‍ഗീസിനെതിരേ കേസെടുത്തിരിക്കുന്നത്.
ആറുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കതൃക്കടവ് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചതിനാണ് ജിബിന്‍ ജോസിനെ അറസ്റ്റു ചെയ്തത്.
2021 ൽ ഇടുക്കി സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതിനാണ് ലിന്റോയെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.