മുംബൈ: മഹാരാഷ്ട്രയിൽ പീഡനശ്രമം തടഞ്ഞ യുവതിയെ 19കാരൻ കുത്തിക്കൊന്നു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഘാർഡൻ മേഖലയിലാണു സംഭവം. കേസിൽ പ്രതിയായ അഭിഷേക് നവ്പുതെയെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുതര പരിക്കേറ്റ 36കാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. കഴിഞ്ഞ കുറേക്കാലമായി നവ്പുതെ യുവതിയെ ശല്യം ചെയ്തിരുന്നതായി പോലീസ് പറയുന്നു.
ഞായറാഴ്ച വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി പ്രതിരോധിച്ചപ്പോൾ ഇയാൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ ആക്രമിച്ചു. യുവതി മരിച്ചെന്നു കരുതി പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.
അബോധാവസ്ഥയിൽ കിടന്ന യുവതിയെ ഭർതൃമാതാവാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ ശരീരത്ത് വെട്ടേറ്റ15 ഓളം പാടുകളുണ്ട്.