ആലപ്പുഴ: മൊബൈൽ ഫോണ്‍ വഴി പരിചയപ്പെട്ട പതിനാറുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കളർകോട് താമരശേരിമന കെ.പി. സുരേഷ്കുമാർ, തിരുമലവാർഡ് ഉള്ളാടൻപറന്പിൽ വാടകയ്ക്ക് താമസിക്കുന്ന അജയഘോഷ്, ആറാട്ടുവഴി വാർഡിൽ വെളിംപറന്പിൽ ബോണി, തത്തംപള്ളി രാധാനിവാസിൽ രാഗേഷ് കുമാർ, കരളകം വെളുത്തേടത്ത് അനന്തപത്മനാഭൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നാലുപേരെ നോർത്ത് പോലീസും ഒരാളെ സൗത്ത് പോലീസുമാണ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കുട്ടിയെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുകേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.