ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി 45 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ പെരുന്പടവ് സ്വദേശി സൈനോജാ(35)ണ് ആലപ്പുഴ നോർത്ത് പോലീസിന്റെ പിടിയിലായത്. ആലപ്പുഴ പാലസ് വാർഡ് സ്വദേശിനിയായ 45 കാരിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ണൂരിൽ നിന്നും പിടികൂടിയത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ വിവാഹ വാഗ്ദാനം നൽകിയ ശേഷം കഴിഞ്ഞ അഞ്ചുവർഷമായി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം സ്വർണവും പണവും ഉൾപ്പടെയുള്ള സ്വത്തുവകകൾ തട്ടിയെടുത്തതായാണ് പരാതി.
സ്വത്തുവകകൾ കൈക്കലാക്കിയ ശേഷം പ്രതി ഒളിവിൽ താമസിക്കുകയായിരുന്നുവെന്ന് പറയുന്നു. ആലപ്പുഴ നോർത്ത് എസ്ഐ കെ.സി. ഭുവനചന്ദ്രബാബു, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.