അലപ്പുഴയില്‍ എസ്ഡിപിഐ പ്രവര്ത്തകന് പീഡനത്തിന് അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് കുറവന്തോട് ജംഗ്ഷനു പടിഞ്ഞാറ് എം.എസി മന്‍സിലില്‍ ഹാരിസാണ്(33) പിടിയിലായത്. ഓട്ടോഡ്രൈവറും വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ പ്രതി തന്റെ സുഹൃത്തിന്റെ കൈയ്യില്‍ നിന്ന് മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് യുവതിയെ നിരന്തരം വിളിച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു.
ഓട്ടോറിക്ഷ ഓടുന്ന പ്രതി ഇതിനിടയില്‍ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് എത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.യുവതി ഗര്‍ഭിണിയായതോടെ പരാതി നല്കാന് വീട്ടുകാര്‍ തയാറായപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ പ്രതിക്കു വേണ്ടി പ്രാദേശിക നേതൃത്വം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തു.
ഇതംഗീകരിക്കാതെ വനിതാ സെല്ലിനെ സമീപിക്കുയായിരുന്നെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. ഈ പരാതി പിന്നീട് അമ്പലപ്പുഴ പൊലീസിന് കൈമാറി.ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.