അമരവിള : വീട്ടമ്മയെ പട്ടപ്പകൽ വാഴത്തോപ്പിൽ വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ.പെരുങ്കിടവിള ചുള്ളിക്കൽ തോപ്പിൽ അരുണ്‍ (21), മാരായമുട്ടം തേരിയിൽ വിപിൻ, പ്രതികളെ ഒളിവിൽ കഴിയുന്നതിന് സഹായം ചെയ്ത മാരായമുട്ടം മണലുവിള ലക്ഷംവീട് കോളനിയിൽ വിജീഷ് (19) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ശനിയാഴ്ച വൈകിട്ട് 5.45 നു ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന വീട്ടമ്മയെ മാരായമുട്ടം ചപ്പാത്ത് പാലത്തിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ബൈക്കിലത്തിയ അരുണും വിപിനും കൂടി ദേഹോപദ്രവമേൽപ്പിച്ച ശേഷം പത്തടിയിലെറെ താഴ്ചയുള്ള സമീപത്തെ വാഴത്തോപ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്.
ഈ സമയം അതുവഴി ബൈക്കിൽ പോകുകയായിരുന്ന ദന്പതികൾ വാഴത്തോപ്പിൽ നിന്നും അലർച്ച കേട്ട് നോക്കിയെങ്കിലും ഒന്നും കണാൻ സാധിക്കാതെ തിരികെ പോയി. വീണ്ടും ശബ്ദം കേട്ട് തിരികെ എത്തി വഴത്തോപ്പിൽ പരിശോധിക്കുന്നതിനിടെ യുവതിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.
കഞ്ചാവിനും മദ്യത്തിനും അടിമയായാണ് യുവാക്കളെന്നും പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.