കോട്ടയം: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ അയർക്കുന്നം പോലീസ് കേസെടുത്തു. ചെങ്ങറ സ്വദേശിയായ യുവാവിനും അമയന്നൂർ സ്വദേശിയായ 55കാരനുമെതിരേയാണ് പോക്സോ വകുപ്പിൽ പോലീസ് കേസെടുത്തത്.
ചെങ്ങറ സ്വദേശിക്കെതിരേയുള്ള കേസിൽ അയർക്കുന്നം പോലീസ് റിപ്പോർട്ട് തയാറാക്കി മലയാലപ്പുഴ പോലീസിന് കൈമാറും. മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് പീഡനം നടന്നത്. അതിനാലാണ് കേസ് അവിടേക്ക് കൈമാറുന്നത്. അതേ സമയം സെപ്റ്റംബറിൽ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡനം സംബന്ധിച്ച വിവരങ്ങൾ വെളിച്ചത്തുവന്നത്.
അന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് ചെങ്ങറ, അമയന്നൂർ സ്വദേശികൾക്കെതിരേ പോക്സോ വകുപ്പിൽ കേസെടുത്തതെന്ന് അയർക്കുന്നം പോലീസ് അറിയിച്ചു.