ബാലികാസദനത്തിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി പുനരന്വേഷണം നടത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് എസ്പി അറിയിച്ചു.റാന്നി – പുല്ലൂപ്രത്ത് സ്വകാര്യവ്യക്തി നടത്തുന്ന ബാലികാസദനത്തിൽ അന്തേവാസിയായിരുന്ന ബിരുദ വിദ്യാർഥിനിയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയിരുന്നു.ഇലന്തൂർ ഗവൺമെന്റ് കോളജിൽ ബിഎ വിദ്യാർഥിനിയും പുതുശേരി തേവരുപാറ വൽസലയുടെ മകളുമായ അമ്പിളി (18) 2015 ഫെബ്രുവരി അഞ്ചിനാണ് കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്.
അമ്പിളിയെ പ്രസവിച്ച് രണ്ടു വര്‍ഷം കഴിഞ്ഞതോടെ വല്‍സലയ്ക്ക് മാനസികരോഗം പിടിപെട്ടു. കുറേ നാള് ഇവര്‍ മാനസിക രോഗാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അമ്പിളിയുടെ പിതാവ് ചെറുപ്പത്തില്‍ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ചികില്‍സ കഴിഞ്ഞ് മടങ്ങി വന്ന വല്‍സല മറ്റൊരാള്‍ക്കൊപ്പം താമസമാക്കി. പിന്നെ അമ്പിളിയെ വളര്‍ത്തിയത് വല്‍സലയുടെ മൂത്തസഹോദരി ശാന്തയും ഭര്‍ത്താവ് കുഞ്ഞുശങ്കരനും മക്കളായ ഉപേന്ദ്രന്, ഉത്തമന്, അനു എന്നിവരും ചേര്‍ന്നാണ്. പഠിക്കാന്‍ മിടുക്കിയായിരുന്നു അമ്പിളി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം അവളുടെ പഠനം മുടങ്ങുമെന്ന് വന്നപ്പോഴാണ് പുല്ലൂപ്രത്തെ ബാലികാ സദനത്തിലാക്കിയത്.
രാവിലെ ബാലികാസദനത്തിൽ കുഴഞ്ഞുവീണ അമ്പിളിയെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലുമെത്തിക്കുകയായിരുന്നു. ബന്ധുക്കളായി മെഡിക്കൽ കോളജിലെത്തിയ സഹോദരിയോടും ഭർത്താവിനോടും അന്പിളി ഹൃദയാഘാതത്തേ തുടർന്ന് മരിച്ചുവെന്നാണ് ബാലികാസദനം നടത്തിപ്പുകാർ പറഞ്ഞത്. പരാതിയുണ്ടോയെന്നു പോലീസ് ചോദിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാത്തതിനാൽ ഒന്നും പറയാനാകാത്ത സ്ഥിതിയിലായിരുന്നു തങ്ങളെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിലെ സാഹചര്യവും തുടർ അന്വേഷണത്തിനു തടസമായി.
പോസ്റ്റുമോർട്ടത്തിനുശേഷം തങ്ങളുടെ വീട്ടുവളപ്പിൽ മൃതദേഹം മറവുചെയ്യുകയായിരുന്നുവെന്ന് ബന്ധുവായ ടി.കെ. അനു പറഞ്ഞു. ബാലികാസദനത്തിലെ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തയാൾ തങ്ങളുടെ വീട്ടിൽ ആറുമാസം മുന്പെത്തിയപ്പോഴാണ് അമ്പിളി യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ആദ്യം ഉന്നയിച്ചത്. കഴിഞ്ഞദിവസം അമ്പിളിയുടേതെന്ന പേരിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ചില മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നപ്പോഴാണ് സത്യം കണ്ടെത്തുന്നതിലേക്ക് അന്വേഷണം വേണമെന്നാവശ്യവുമായി തങ്ങൾ രംഗത്തെത്തിയിരിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
ക്രൂരമായ പീഡനത്തിന് അമ്പിളി വിധേയമായതായി റിപ്പോർട്ടിൽ പറയുന്നു. രഹസ്യഭാഗങ്ങളിൽപോലും ഗുരുതരമായ പരിക്കുള്ളതായ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.കേന്ദ്ര, സംസ്ഥാന വനിതാ കമ്മീഷൻ, പട്ടികജാതി കമ്മീഷൻ, പട്ടികജാതി മന്ത്രി, മനുഷ്യാവകാശ കമ്മീഷനുകൾ, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.