തൃശൂര്‍: പട്ടികജാതിയില്‍ പെട്ട മൂന്നരവയസ് പ്രായമുള്ള ബാലികയെ പീഡനത്തിനു വിധേയയാക്കിയ കേസില്‍ ട്രിപ്പിള്‍ ജീവപര്യന്തവും മരണംവരെ തടവും വിധിച്ചു.
3.20 ലക്ഷം രൂപ പിഴയും ഒടുക്കണം. പൊന്നൂക്കര കോളനി സ്രാമ്പിക്കല്‍ സന്തോഷ് എന്ന അപ്പച്ചനെയാണ് (59) തൃശൂര്‍ അതിവേഗ സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്. 2022 ഒക്ടോബര്‍ മുതല്‍ നവംബര്‍ 26 വരെയാണ് ബാലികയെ പീഡിപ്പിച്ചതെന്നാണ് കേസ്.
15 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഡ്വ. റിഷിചന്ദ് എന്നിവര്‍ ഹാജരായി. ഒല്ലൂര്‍ പോലീസാണ് അന്വേഷണം നടത്തിയത്.